കെ.എസ്.ഡി.പി മെഡി മാർട്ട് മന്ത്രി  പി രാജീവ് ഉദ്ഘാടനം ചെയ്യും

alternatetext

കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസിന്റെ അൻപതാം വാർഷികാഘോഷ പരിപാടികളുടെയും കെ.എസ്.ഡി.പി മെഡി മാർട്ടിന്റെയും ഉദ്ഘാടനം ഏപ്രിൽ 8ന് രാവിലെ 10ന് ആലപ്പുഴ  കെ.എസ്.ഡി.പി അങ്കണത്തിൽ വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും.

കെ.എസ്.ഡി.പി പ്രവർത്തനങ്ങൾ ആരംഭിച്ചതിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായാണ് മെഡി മാർട്ട് ആരംഭിക്കുന്നത്. ഇവിടെ മരുന്നുകൾ 10  മുതൽ 20  % വരെ വിലക്കുറവിൽ ലഭ്യമാക്കും.  5 കിലോമീറ്റർ ചുറ്റളവിൽ ഹോം ഡെലിവറി സംവിധാനവുമുണ്ടാകും.

കെ സി വേണുഗോപാൽ എം.പി., പി പി ചിത്തരഞ്ജൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രെട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഡി.പി ചെയർമാൻ സി ബി ചന്ദ്രബാബു, കെ.എസ്.ഡി.പി മാനേജിങ് ഡയറക്ടർ ഇ എ സുബ്രമണ്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.