തിരുവനന്തപുരം: ഒരു മാസത്തെ നോമ്ബ് കാലത്തിന് സമാപ്തി കുറിച്ച് വിശ്വാസികള്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും.
പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറ കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. മാസപ്പിറ കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറ ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാളയം ഇമാം ഡോ. വി പി സുഹെെബ് മൗലവി എന്നിവർ അറിയിച്ചു. ചെറിയ പെരുന്നാളായതിനാല്‍ നാളെ പള്ളികളില്‍ വിപുലമായ പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കും..