തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താകള്‍ക്കാണ് ഇന്നുമുതല്‍ പെൻഷൻ നല്‍കി തുടങ്ങിയത്.
കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്ബത്തികമായി ഞെരുക്കുന്നതിനിടയിലാണ് കേരളം ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത്.
62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.