പന്തളം : മങ്ങാരം മുസ്ലിം ജമാഅത്തിന്റ നേതൃത്വത്തിൽ വെള്ളിയാഴ്ച ജുമാ നമസ്കാരാനന്തരം ഉച്ചയ്ക്ക് രണ്ടുമണിക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തുന്നതാണ്. ജമാഅത്ത് പ്രസിഡൻറ് ഇ ഷെരീഫിന്റെ അധ്യക്ഷതയിൽ അടൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജി സന്തോഷ് കുമാർ ഉദ്ഘാടനം നിർവഹിക്കും.
പത്തനംതിട്ട , സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ഡോ. ജോസ് ആർ മുഖ്യപ്രഭാഷണം നടത്തും. പ്രസ്തുത ചടങ്ങിൽ പന്തളം പോലീസ് സർക്കിൾ ഇൻസ്പെക്ടർ റ്റി ഡി പ്രജീഷ് , കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയൻ അസിസ്റ്റൻറ് കമാണ്ടന്റ് ഷിയാസ് എസ് , ആലപ്പുഴ ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ
നുഅ്‌മാൻ എസ് , കരുനാഗപ്പള്ളി അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അരുൺ എസ് മുതലായവർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകുന്നതും ആണ്.
സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെ പ്രതികരിക്കുന്നതിന് വേണ്ടി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാ മഹൽ നിവാസികളും പങ്കെടുത്ത് ബോധവൽക്കരണ ക്ലാസ് പ്രയോജനപ്രദമാക്കണമെന്ന് മഹൽ ഭാരവാഹികൾ അറിയിച്ചു.