കോതമംഗലം: ചരിത്ര പ്രാധാന്യമുള്ള ആലുവ – മൂന്നാർ രാജപാത പുനരുദ്ധാരണ പ്രവർത്തനം നടത്തി പൊതുജനങ്ങൾക്ക് നൽകണമെന്ന് ആവശ്യവുമായി പ്രതിഷേധ പ്രകടനം നടത്തിയ രൂപത മുൻ ബിഷപ്പ് മാർ ജോർജ്ജ് പുന്നക്കോട്ടിലിനെതിരെയും മറ്റാളുകൾക്കെതിരെയും വനംവകുപ്പും, പോലീസും കേസെടുത്ത സംഭവത്തിൽ മലയോര മേഖലയിൽ വൻ പ്രതിഷേധം.
ആലുവ മൂന്നാർ രാജപാത മാങ്കുളം ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് വൻ ജനാവലി ഉൾപ്പെട്ട പന്തംകൊളുത്തി പ്രകടനം നടന്നത്. പ്രതിഷേ പ്രകടനത്തിൽ വിവിധ രാഷ്ട്രീയ-സാമുദായിക സംഘടനാ പ്രവർത്തകർ പങ്കെടുത്തു