ദന്താരോഗ്യ ബോധവൽക്കരണ സൈക്കിൾ റാലി നടത്തി.

alternatetext

ലോക വദനാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ അടൂർ ശാഖയും പുതുവാക്കൽ പെഡൽ സൈക്കിൾ ക്ലബ്ബും ചേർന്ന് ദന്താരോഗ്യ ബോധവൽക്കരണ സൈക്കിൾ റാലി നടത്തി. പ്രസ്തുത പ്രോഗ്രാം പന്തളം എസ് ഐ ശ്രീ.രാജൻ പി കെ ഫ്ലാഗ് ഓഫ് ചെയ്തു.

പന്തളം പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച റാലി മെഡിക്കൽ മിഷൻ ജംഗ്ഷൻ, കുരമ്പാല, പറന്തൽ, ഹൈസ്കൂൾ ജംഗ്ഷൻ വഴി അടൂർ കെഎസ്ആർടിസി ബസ്റ്റാൻഡിൽ അവസാനിച്ചു. സമാപന സമ്മേളനം അടൂർ ഡിവൈഎസ്പി ശ്രീ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു പങ്കെടുത്തവർക്ക് മെഡലുകൾ വിതരണം ചെയ്തു..