കൊച്ചി : നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ മേക്കപ്പ് സാധനങ്ങളെന്ന വ്യാജേന ലഹരി കടത്ത്. 15 കിലോ കഞ്ചാവാണ് നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്.
ബാങ്കോക്കില്‍ നിന്നെത്തിയ രണ്ടു യുവതികളെ കസ്റ്റംസ് അധികൃതർ പിടികൂടുകയായിരുന്നു. ഡല്‍ഹി, രാജസ്ഥാൻ സ്വദേശിനികളെയാണ് കസ്റ്റംസ് പിടികൂടിയത്. ഏഴരകിലോ വീതം ഹൈബ്രിഡ് കഞ്ചാവ് മേക്കപ്പ് വസ്തുക്കളുടെ രൂപേണയാണ് ഇവരുടെ കൈയ്യില്‍ ഉണ്ടായത്. സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.