ഉത്സവത്തിനിടെ തര്‍ക്കം; ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

alternatetext

കണ്ണൂർ: ഉത്സവത്തിനിടെയുണ്ടായ തർക്കത്തില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാനൂരിലെ പൊയിലൂർ മുത്തപ്പൻമടപ്പുര തിറ ഉത്സവത്തിനിടെ ഉണ്ടായ സംഭവത്തില്‍ കൂറ്റേരി കൊല്ലമ്ബറ്റ ഷൈജുവിനാണ് വെട്ടേറ്റത്.

ഷൈജു ഉള്‍പ്പടെ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഷൈജുവിന് വെട്ടേല്‍ക്കുകയും മറ്റ് നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷൈജുവിനെ തലശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.