കൊച്ചിയിലെ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു

alternatetext

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ രോഗികളുടെ വാര്‍ഡില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു. പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലെ കട്ടിലിലേക്കാണു കോണ്‍ക്രീറ്റ് പാളി വീണത്. ഇവിടെയുണ്ടായിരുന്ന അമ്മയും കുഞ്ഞും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം. സംഭവ സമയത്ത് പിഞ്ചുകുഞ്ഞുങ്ങളുള്‍പ്പെടെ വാര്‍ഡില്‍ ഉണ്ടായിരുന്നു.

പന്ത്രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. നവജാതശിശുക്കളും അമ്മമാരും കൂട്ടിരിപ്പുകാരുമായി 7 പേരാണ് അപകടസമയത്ത് വാര്‍ഡിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷിയായ സ്ത്രീ പറഞ്ഞു. തന്റെ മകള്‍ കിടന്നിരുന്ന കട്ടിലിന് സമീപത്തായായിരുന്നു കോണ്‍ക്രീറ്റ് പാളിഅടര്‍ന്നു വീണത്. വാര്‍ഡിലെ പല ഭാഗത്തായും ഭിത്തി അടര്‍ന്നിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.