ഇടുക്കി: ജോലി അന്വേഷിച്ച് നെടുങ്കണ്ടത്ത് ഭർത്താവിനും, കുട്ടിക്കുമൊപ്പം എത്തിയ ആസാം സ്വദേശിനിയായ യുവതിക്കാണ് ഇത്തവണത്തെ വനിതാദിനം വേദനാജനകമായത്. കഴിഞ്ഞ രാത്രിയിലാണ് നെടുങ്കണ്ടത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ യുവതിയും കുടുംബവും അസം സ്വദേശികളായ സദ്ദാമിനെയും സുഹൃത്തുക്കളെയും പരിചയപ്പെട്ടത്.
തുടർന്ന് ജോലിയും താമസവും ശരിയാക്കി തരാമെന്ന വാക്കുകേട്ട് ഇവർ സദ്ദാമിന്റെ താമസ സ്ഥലത്തെത്തി. തുടർന്ന് സദ്ദാം യുവതിയെ ബലാത്സംഗം ചെയ്യുകയും, സുഹൃത്തുകൾ ചേർന്ന് ഭർത്താവിനെയും കുട്ടിയെയും തടഞ്ഞു വയ്ക്കുകയും യുവതിയെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെത്തിയ യുവതി പരാതി നൽകുകയും, പ്രതിയുടെ റൂമിൽ അകപ്പെട്ടു പോയ സാധനങ്ങൾ എടുത്തു തരണമെന്നും ആവശ്യപ്പെട്ടു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ പ്രതികളായ സദ്ദാം, സുഹൃത്തുക്കൾ അജിമുദീൻ, കൈമറുൾ ഇസ്ലാം, മുഗ്ഗി റഹ്മാൻ എന്നിവരെ പോലീസ് പിടികൂടി