കട്ടപ്പന: സാമൂഹിക വിരുദ്ധ ശല്യവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരെയാണ് മദ്യലഹരിയിൽ യുവാക്കൾ ആക്രമിച്ചത്. കട്ടപ്പന കല്യാണത്തണ്ടിലാണ്കഴിഞ്ഞ ദിവസം രാത്രിയിൽ കട്ടപ്പന പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റത്. സംഭവത്തെ തുടർന്ന് പ്രതികളായ വാഴവര സ്വദേശികളായ പാറക്കൽ നന്ദുമോൻ സണ്ണി, വിരിപ്പിൽ വിഷ്ണു വി.എസ്, നിർമ്മലാസിറ്റി സ്വദേശിയായ പുതുശേരി കുടിയിൽ അഭിജിത്ത് സുരേന്ദ്രൻ. മുളകരമേട് സ്വദേശി പൂവത്തുംമൂട്ടിൽ ശ്രീജിത്ത്.പി.ശശി എന്നിവരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.
ഓപ്പറേഷൻ ഡീഹണ്ടിന്റെ ഭാഗമായിട്ടാണ് സ്ഥിരമായി മദ്യപിച്ച് അസഭ്യവർഷങ്ങൾ മുഴക്കുന്ന സംഘത്തെ പിടികൂടാൻ പോലീസ് എത്തിയത് . അക്രമത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർക്കും, ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിടെ മറിഞ്ഞു വീണ് അക്രമിസംഘത്തിലെഷിബിൻ ശശി, ഷിജിൻ ശശി, വിനീഷ് സുകു എന്നിവർക്കുംപരിക്കേറ്റു. പരിക്കേറ്റ പ്രതികൾ കോട്ടയത്തെ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്