യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പങ്കാളിത്തപെൻഷൻ പിൻവലിക്കും: വി.ഡി സതീശൻ

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പങ്കാളിത്തപെൻഷൻ പിൻവലിക്കും: വി.ഡി സതീശൻ
alternatetext

തിരുവനന്തപുരം: പങ്കാളിത്തപെൻഷൻ പിൻവലിക്കാമെന്ന് പറഞ്ഞ് വോട്ടുചോദിച്ച്‌ അധികാരത്തില്‍ വന്ന ഇടതുസർക്കാർ എട്ടരവർഷം പൂർത്തിയാക്കിയിട്ടും പങ്കാളിത്തപെൻഷൻ പിൻവലിക്കാൻ തയ്യാറാകാത്തത് കടുത്ത വഞ്ചനയാണെന്ന് വി.ഡി സതീശൻ.യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പങ്കാളിത്തപെൻഷൻ പിൻവലിക്കുകയും ജീവനക്കാർക്ക് നിഷേധിക്കപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും നല്‍കുമെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷൻ നടത്തിയ നിയമസഭാ മാർച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പതിനാറായിരത്തോളം അദ്ധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാതെ സർക്കാർ പ്രശ്നം വഷളാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ആറുവർഷം ജോലിചെയ്തിട്ടും ശമ്ബളം ലഭിക്കാതെ മനംനൊന്ത് ആത്മഹത്യചെയ്ത അലീന ബെന്നിയുടെ കുടുംബത്തിനും നിയമനാംഗീകാരത്തിനായി കാത്തിരിക്കുന്ന പതിനാറായിരത്തോളം അദ്ധ്യാപകർക്കും നീതി ലഭ്യമാക്കണം..കെ.പി.എസ്.ടി എ സംസ്ഥാന പ്രസിഡണ്ട് കെ അബ്ദുല്‍ മജീദ് അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി സുബോധൻ, കെ.പി.എസ്.ടി.എ ജനറല്‍ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ അനില്‍ വട്ടപ്പാറ, ബി.സുനില്‍കുമാർ, എൻ. രാജ്‌മോഹൻ, ബി.ബിജു, അനില്‍ വെഞ്ഞാറമൂട്, പി.എസ് ഗിരീഷ് കുമാർ, സാജു ജോർജ്, ജി.കെ ഗിരീഷ്, എം.കെ അരുണ, പി.എ ജോണ്‍ ബോസ്‌കോ, പി.എസ് മനോജ്, പി.വിനോദ് കുമാർ, പി.എം നാസർ, ഹരിലാല്‍ പി.പി, പി.എം ശ്രീജിത്ത്, സന്ധ്യ സി.വി. ആബിദ് .ടി, തനൂജ.ആർ എന്നിവർ പ്രസംഗിച്ചു.