ഡെന് റിസ്റ് ഡേ യോട് അനുബന്ധിച്ച് ദന്ത പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും

alternatetext

പന്തളം : ഡെന് റിസ്റ് ഡേ യോട് അനുബന്ധിച്ച് ഇന്ത്യൻ ഡെന് റർഅസോസിയേഷൻ അടൂർ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാവിലെ പന്തളം പോലീസ് സ്റ്റേഷനിൽ വച്ച് പോലീസ് ഉദ്യോഗസ്ഥർക്കുള്ള ദന്ത പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാവിലെ പന്തളം എസ് എച്ച് ഒ പ്രജീഷ് ഉദ്ഘാടനം ചെയ്യും.ശനിയാഴ്ച അടൂർ വൈറ്റ് പോർട്ടിക്കോ ഹോട്ടലിൽ വച്ച് ഡോക്ടർമാരുടെ കുടുംബ സംഗമവും നടക്കും കുടുംബ സംഗമത്തിൽ നഗരസഭ ചെയർപേഴ്സണൽ ദിവ്യ റെജി മുഹമ്മദ് മുഖ്യാതിഥിയായിരിക്കും.ഈ മാസം 23ന് കുളനട മുതൽ അടൂർ വരെ രാവിലെ 7 മുതൽ സൈക്കിൾ റാലിയും ബോധവൽക്കരണ പോസ്റ്റർ വിതരണവും നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു പ്രസിഡൻറ് ഡോ. റോബിൻ ശാമുവൽ മാത്യു, സെക്രട്ടറി ഡോ. എ അനൂപ്,ഡോ. ഗോൾഡാ അജി,
ഡോ. പ്രദീപ് കുമാർ , എന്നിവർ പങ്കെടുത്തു