മങ്ങാരം ഗവഃ യു പി സ്കുളിൻ്റെ 83 -ാം വാർഷികാഘോഷം ഇന്ന്

മങ്ങാരം ഗവഃ യു പി സ്കുളിൻ്റെ 83 -ാം വാർഷികാഘോഷം ഇന്ന്
alternatetext

പന്തളം മങ്ങാരം ഗവഃ യു പി സ്കുളിൻ്റെ 83 -ാം വാർഷികാഘോഷം ഇന്ന് സ്കുൾ ഓഡിറ്റോറിയത്തിൽ നടക്കും.രാവിലെ 9 മണി മുതൽ വിദ്യാർത്ഥികളുടെവിവിധ കലാപരിപാടികൾ നടക്കും. വെെകീട്ട് 6 മണിക്ക് നടക്കുന്ന പൊതു സമ്മേളനം പന്തളം നഗരസഭ അദ്ധ്യക്ഷൻ അച്ചൻ കുഞ്ഞ് ജോൺ ഉദ്ഘാടനം ചെയ്യും.നവാഗത സിനിമ സംവിധായകൻ രാഗേഷ് കൃഷ്ണ മുഖ്യാതിഥി ആയിരിക്കും.അധ്യാപക പ്രതിഭകളെ പന്തളം നഗരസഭ ഉപാധ്യക്ഷ യു രമ്യ ആദരിക്കും.

വിദ്യാർത്ഥികളുടെ എൻഡോവമെൻ്റുകൾ പന്തളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സൗമ്യ സന്തോഷ് വിതരണം ചെയ്യും. വിദ്യാർത്ഥി പ്രതിഭകളെ പന്തളം നഗരസഭ കൗൺസിലർ സുനിത വേണു അനുമോദിക്കും. സ്കുൾ ബ്രോഷർ പന്തളം നഗരസഭ കൗൺസിലർ കെ വി ശ്രീദേവി പ്രകാശനം ചെയ്യും. എഴുത്തുപെട്ടി സമ്മാന വിതരണം മങ്ങാരംഗ്രാമീണ വായനശാല സെക്രട്ടറി കെ ഡി ശശിധരൻ നിർവ്വഹിക്കും.