തൃശ്ശൂർ: അതിരപ്പിള്ളി വനാന്തരത്തിൽ കുറച്ചു നാളുകളായി മസ്തകത്തിൽ മുറിവുമായി നടന്നിരുന്ന കാട്ടാന ചരിഞ്ഞു. കഴിഞ്ഞ ദിവസം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി കോടനാട് ആനക്കൂട്ടിൽ ചികിത്സാർത്ഥം പാർപ്പിച്ച സമയത്താണ് കാട്ടുകൊമ്പന്റെ അന്ത്യം. മസ്തകത്തിലെ മുറിവും, പഴുപ്പും തുമ്പിയിലേക്കു കൂടി വ്യാപിച്ചിരുന്നതായി വെറ്ററിനറി ഡോക്ടർമാർ പറഞ്ഞു.
2025-02-22