ചേരിക്കൽ ത്രിസ്റ്റാറിൻ്റെ 40-ാംമത് വിദ്യാഭ്യാസ അവാർഡ് സമർപ്പണം 14 ന്

alternatetext

പന്തളം: ചേരിക്കൽ ത്രിസ്റ്റാറിൻ്റെ 40-ാംമത് വിദ്യാഭ്യാസ അവാർഡ് സമർപ്പണം 14 ന് വൈകിട്ട് അഞ്ചുമണിയ്ക്ക് ക്ലബ് ഓഫിസ് അങ്കണത്തിൽ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നഗരസഭാ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ, ഡോ. രാജു നാരായണ സ്വാമി ഐ.എ.എസ്. എന്നിവർ വിവിധ ഉദ്ഘാടനങ്ങൾ നിർവഹിക്കും.

ചടങ്ങിൽ കലാപ്രതിഭകളെ ആദരിക്കും. പി. ജയചന്ദ്രൻ അനുസ്മരണം, ചികിത്സാ സഹായ വിതരണം എന്നിവ നടക്കും. രാത്രി 9 മണി മുതൽ ഗാനസന്ധ്യ,വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് ഷൈജു ഭാസ്ക്കർ, സെക്രട്ടറി പ്രമോദ് കണ്ണങ്കര, ട്രഷറർ നിബിൻ രവി ന്ദ്രൻ, വനിതാവേദി സെക്രട്ടറി സുഷ്മി അഭിലാഷ്, ട്രഷറർ സഞ്ജസുധീർ എന്നിവർ പങ്കെടുത്തു.