ഹോപ് 2.0 പദ്ധതിക്ക് തുടക്കമായി

alternatetext

ഹരിപ്പാട് : ഹരിപ്പാട് നിയോജകമണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ വികസനപദ്ധതിയായ ‘ഹോപ്’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം രമേശ്‌ ചെന്നിത്തല എം എൽ എ നിർവഹിച്ചു. ഓരോ വിദ്യാർഥിയുടെയും അഭിരുചികൾ തിരിച്ചറിഞ്ഞകൊണ്ട് അതിനനുസൃതമായി മികച്ച ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനും അതുവഴി ഹരിപ്പാടിന്റെ തന്നെ സമഗ്രമായ ഒരു വികസനത്തിനാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം സംസാരിച്ചു.

നടുവട്ടം വി എച്ച് എസ് എസ് സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
വിദ്യാർത്ഥികളുടെ അഭിരുചികൾ തിരിച്ചറിയുന്നതിനും അതിനനുസൃതമായി മികച്ച ഭാവി സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളുമായി നടപ്പിലാക്കുന്ന കരിയർ അഭിരുചി പരീക്ഷകൾ, വിവിധ കരിയർ മേഖലകളുടെ സാധ്യതകൾ വിദ്യാർത്ഥികളെ അവബോധരാക്കുന്നതിനായി സംഘടിപ്പിക്കുന്ന കരിയർ കൗൺസിലിംഗ് ക്ലാസുകൾ, കരിയർ കേഡറ്റ്സ് കോൺക്ലേവുകൾ, വിദ്യാർത്ഥികളെ രാജ്യത്തെ ഉന്നത സർവകലാശാലകൾ, ഐ ഐ ടികൾ, ഐ ഐ എമ്മുകൾ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെത്തിക്കുന്നതിനായി മുതലായ നൂതനമായ പദ്ധതികളാണ് രണ്ടാം ഘട്ടത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.


പബ്ലിക് പോളിസി ഡെവലപ്പ്മെന്റ് രംഗത്തെ പ്രമുഖരായ വീക്യാൻ സോഷ്യൽ ഇന്നോവേറ്റേഴ്സ് സിഇഒ അഖിൽ കുര്യൻ പദ്ധതി വിശദീകരണം നടത്തി. വീക്യാൻ സോഷ്യൽ ഇന്നൊവേറ്റേഴ്സ് സഹസ്ഥാപകൻ ഷാർജറ്റ് കെ വി, ഹോപ് പദ്ധതി കൺവീനർ റഫീഖ്, പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രഞ്ജിനി ആർ, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ്, സഫയർ ഫ്യൂച്ചർ അക്കാദമി പ്രതിനിധി പി സുരേഷ് കുമാർ, ട്രിപ്പിൾ ഐ കോമേഴ്‌സ് അക്കാദമി പ്രതിനിധി സച്ചിൻ, നടുവട്ടം സ്കൂൾ പ്രധാനധ്യാപിക ഇന്ദു ആർ ചന്ദ്രൻ, വീക്യാൻ ടീം അംഗങ്ങളായ സഞ്ജയ്‌ സത്യൻ, അതുൽകൃഷ്ണ സി ജി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

യുവ പോളിസി വിദഗ്ധരുടെ കൂട്ടായ്മയായ വീക്യാൻ സോഷ്യൽ ഇന്നൊവേറ്റേഴ്സാണ് ഹരിപ്പാട് നിയോജകമണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതി കഴിഞ്ഞ രണ്ടുവർഷക്കാലമായി രൂപകൽപ്പ ചെയ്ത് നടപ്പിലാക്കുന്നതിന് പിന്തുണ നൽകി വരുന്നത്.