നിർത്തിയിട്ടിരുന്ന കാറിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടത്തി

നിർത്തിയിട്ടിരുന്ന കാറിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടത്തി
alternatetext

ആലപ്പുഴ: ചേർത്തല തൈക്കാട്ടുശേരിയില്‍ നിർത്തിയിട്ടിരുന്ന കാറിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടത്തി നാട്ടുകാർ. കൂടെയുണ്ടായിരുന്നയാള്‍ അവശനിലയിലായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 14-ാം വാര്‍ഡ് കേളംപറമ്ബുപുറമടയില്‍ ജോസി ആന്റണി (45) എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ഏറെനേരമായി പാർക്ക് ചെയ്തിരുന്ന കാർ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ആരും പുറത്ത് വരാതായതോടെ ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് മെക്കാനിക്കിന്റെ സഹായത്തോടെ കാറിന്റെ ഡോർ തുറന്നു നടത്തിയ പരിശോധനത്തില്‍ കാറിനുള്ളില്‍ രണ്ട് പേരെ കണ്ടെത്തി. ഇവരില്‍ ഒരാള്‍ മരിച്ച നിലയിലായിരുന്നു. കൂടെയുണ്ടായിരുന്ന തൈക്കാട്ടുശേരി സ്വദേശി മനോജിനെ (55) തുറവൂർ താലൂക്ക് ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

ജോസി ആന്റണിയുടെ മരണ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൂച്ചാക്കല്‍ പൊലീസ് അറിയിച്ചു