മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം അതി തീവ്ര ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു

alternatetext

വയനാട് : റവന്യൂ വകപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ട്വിങ്കിള്‍ ബിശ്വാസിന് കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ.രാജേഷ് ഗുപ്ത നല്‍കിയ കത്തിലാണ് ഇക്കാര്യമറിയിച്ചത്. ദുരന്ത നിവാരണ ഫണ്ട് ലഭ്യതയും ചിലവഴിക്കലും പുനരധിവാസ പ്രവർത്തനങ്ങള്‍ക്കുള്ള ഫണ്ട് സമാഹരണവും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ഇത് വലിയ ഗുണം ചെയ്യും. മുണ്ടക്കൈ – ചൂരല്‍ മല ദുരന്തത്തെ കേന്ദ്ര സർക്കാർ അതി തീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ കേരളത്തില്‍ വലിയ പ്രതിഷേധം നടന്നിരുന്നു. ഉരുള്‍ ദുരന്തം നടന്ന് അഞ്ച് മാസം തികഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്.