സ്ത്രീയെ കഴുത്തറുത്ത്‌ കൊന്നു; സഹോദരീ ഭര്‍ത്താവ്‌ പിടിയില്‍

സ്ത്രീയെ കഴുത്തറുത്ത്‌ കൊന്നു; സഹോദരീ ഭര്‍ത്താവ്‌ പിടിയില്‍
alternatetext

തൃശൂർ ആർത്താറ്റ് പള്ളിക്ക് പുറകു വശത്ത് പാടത്തോട് ചേർന്ന് താമസിക്കുന്ന കിഴക്ക്മുറി നാടൻചേരി വീട്ടിൽ സിന്ധു(55) വിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. പ്രതിയായ സിന്ധുവിന്റെ സഹോദരീ ഭർത്താവ് കണ്ണനെ പൊലീസ് നിമിഷങ്ങൾക്കുള്ളിൽ തന്നെ കസ്റ്റഡിയിലെടുത്തു. കണ്ണന്റെ കയ്യിൽ നിന്ന് സിന്ധുവിന്റെ ആഭരണങ്ങൾ പിടിച്ചെടുത്തു.

സിന്ധുവിന്റെ ഭർത്താവ് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പുറത്ത് പോയ സമയത്താണ് കൊലപാതകം. ഈ സമയം സിന്ധു മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. സിന്ധുവിന്റെ കരച്ചിൽ കേട്ട് അടുത്ത വീട്ടുകാർ വന്ന് നോക്കിയെങ്കിലും വാതിൽ ചാരിയ നിലയിൽ കണ്ടതോടെ തിരിച്ചു പോവുകയായിരുന്നു. ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. വെട്ടേറ്റ് കഴുത്ത് അറ്റുപോകറായ നിലയിലാണ് സിന്ധുവിനെ കണ്ടെത്തിയത്. സിന്ധുവിന്റെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. മണികണ്ഠനാണ് ഭർത്താവ്. വീടിനോട് ചേർന്ന് ധാന്യങ്ങൾ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു ഇവർ.