പള്ളിയുടെ ഉടമസ്ഥയിലുള്ള സ്ഥലത്ത് നിർമ്മിച്ച കുരിശ് പുറമ്പോക്ക് ഭൂമി കയ്യേറി എന്ന തരത്തിൽ പന്തളത്തെ ഒരു ഓൺലൈൻ ചാനൽ നൽകിയ വാർത്തയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കും:ഇടവക പള്ളി വികാരി ഫാദർ മാത്യു എബ്രഹാം കാരയ്ക്കൽ

പള്ളിയുടെ ഉടമസ്ഥയിലുള്ള സ്ഥലത്ത് നിർമ്മിച്ച കുരിശ് പുറമ്പോക്ക് ഭൂമി കയ്യേറി എന്ന തരത്തിൽ പന്തളത്തെ ഒരു ഓൺലൈൻ ചാനൽ നൽകിയ വാർത്തയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കും:ഇടവക പള്ളി വികാരി ഫാദർ മാത്യു എബ്രഹാം കാരയ്ക്കൽ
alternatetext

പന്തളം : പന്തളം അറത്തിൽ സെൻറ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയുടെ ഉടമസ്ഥയിലുള്ള സ്ഥലത്ത് നിർമ്മിച്ച കുരിശ് പുറമ്പോക്ക് ഭൂമി കയ്യേറി എന്ന തരത്തിൽ പന്തളത്തെ ഒരു ഓൺലൈൻ ചാനൽ നൽകിയ വാർത്തയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇടവക പള്ളി വികാരി ഫാദർ മാത്യു എബ്രഹാം കാരയ്ക്കൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ ഇടവകയിൽ പെട്ട വ്യക്തി നൽകിയ സ്ഥലത്ത് നിർമ്മിച്ച കുരിശ് പുറമ്പോക്ക് ഭൂമിയിൽ ആണെന്ന് ഹിന്ദു ഐക്യവേദി കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച സ്ഥലം പരിശോധിച്ച് ഭൂമി അളന്ന് തിട്ടപ്പെടുത്തിയിരുന്നു. സർക്കാർ ഭൂമിയിൽ ആണോ കുരിശ് സ്ഥാപിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച് ഹൈക്കോടതിയിൽ തിങ്കളാഴ്ച കേസ് തീയതി നിശ്ചയിച്ചിരിക്കെ,

പന്തളത്തെ ഒരു ഓൺലൈൻ ചാനൽ പൊളിച്ചുമാറ്റാൻ കോടതി ഉത്തരവായി എന്ന തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്ത നൽകിയിരുന്നു. കോടതിയിൽ വരുന്നതിനു മുമ്പേ വാസ്തുവിരുദ്ധമായ തരത്തിൽ മതസ്പർശ വളർത്തുന്ന തരത്തിൽ വാർത്ത നൽകിയതിനെതിരെയാണ് നിയമനടപടികൾ സ്വീകരിക്കുന്നത്.

പന്തളം പോലീസിൽ പള്ളിക്കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും എന്നിവർക്കും പരാതി നൽകും. ഇടവക ട്രസ്റ്റി പി.പി.ജോർജ്ജ്, ഭദ്രാസന കൗൺസിലർ എബി .കെ .ആർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജെയിംസ് ജോൺ, ജോസ് ജോർജ്, റ്റി. എം ജോയി, പി. കെ ജോളി ,ഷിബു .റ്റി . ജോൺ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു