വാർഡ് കൗൺസിലറെ അപമാനിച്ചു; കോൺഗ്രസ് കൗൺസിലർമാർസദസ്സിലിരുന്ന് പ്രതിഷേധിച്ചു

വാർഡ് കൗൺസിലറെ അപമാനിച്ചു; കോൺഗ്രസ് കൗൺസിലർമാർസദസ്സിലിരുന്ന് പ്രതിഷേധിച്ചു
alternatetext

പന്തളം : മങ്ങാരം ഗവൺമെൻറ് യു പി സ്കൂളിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും കെട്ടിട നിർമ്മാണത്തിനായി ഒരുകോടി രൂപ അനുവദിക്കുകയും അതിൻറെ നിർമ്മാണോദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11:30 മണിക്ക് മങ്ങാരം ഗവൺമെൻറ് യുപി സ്കൂൾ അങ്കണത്തിൽ വച്ച് നടക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ സ്ഥലം ഡിവിഷൻ കൗൺസിലറും മങ്ങാരം സ്കൂളുമായി നിരന്തരം ബന്ധപ്പെടുകയും വികസന പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുകയും ചെയ്തിരുന്ന സുനിത വേണുവിനെയാണ് രാഷ്ട്രീയ വൈരാഗ്യം മൂലം അപമാനിച്ചത്.

സർക്കാർ പരിപാടികളിൽ വാർഡ് കൗൺസിലർ സ്വാഗതം ആശംസിക്കുകയും നഗരസഭ ചെയർമാൻ അധ്യക്ഷനും എന്ന കീഴ് വഴക്കം അവഗണിച്ച് സ്കൂൾ ഹെഡ്മാസ്റ്ററെ കൊണ്ട് സ്വാഗതം ആശംസിപ്പിക്കുകയായിരുന്നു .

സ്ഥലം കൗൺസിലറെ അപമാനിക്കുകയും നോട്ടീസിൽ അപ്രസക്തമായ സ്ഥലത്ത് ആശംസ പ്രാസംഗികരുടെ കൂട്ടത്തിൽ പേര് ചേർക്കുകയും ആയിരുന്നു ചെയ്തിരുന്നത് . ഇതിൽ ഡെപ്യൂട്ടി സ്പീക്കർ കൂടിയായ സ്ഥലം എംഎൽഎ ചിറ്റയം ഗോപകുമാറും അധ്യക്ഷ ആയിരുന്ന നഗരസഭാ ചെയർപേഴ്സൺ സുശീല സന്തോഷ് ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തെ അനുകൂലിക്കുകയും സംഘാടകസമിതിയെ ശാസിക്കുകയും ചെയ്തു . മേലിൽ ഇങ്ങനെയൊരു അവഗണന ആവർത്തിക്കരുതെന്ന എന്ന് എംഎൽഎ സംഘാടകസമിതിയെ ഓർമിപ്പിച്ചു.

പന്തളം നഗരസഭയുടെ വിദൂര സ്ഥലങ്ങളിൽ ഉൾപ്പെടുന്ന ഇടതുപക്ഷ നേതൃത്വത്തിൽ പ്രവർത്തിക്കുന്നവായനശാലകളെയും ഗ്രന്ഥശാല സംഘങ്ങളെയും പ്രസ്തുത ചടങ്ങിൽ ഉൾപ്പെടുത്തിയപ്പോൾ സ്കൂളോട് ചേർന്ന് പ്രവർത്തിക്കുന്ന കലാവേദി എന്ന ഗ്രന്ഥശാലയെ അവഗണിച്ചതും പ്രതിഷേധത്തിന് ഇടയാക്കി . ഈ അവഗണനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർ രത്ന മണി സുരേന്ദ്രനും കൗൺസിലർ സുനിതാ വേണുവിന് വേണ്ടി സദസ്സിൽ ഇരുന്ന് പ്രതിഷേധം അറിയിച്ചു.

ജനപ്രതിനിധി എന്ന നിലയിൽ തന്റെ വാർഡിൽ നടന്ന ചടങ്ങ് അലങ്കോലപ്പെടുത്തേണ്ട എന്നുകരുതി സംയമനം പാലിച്ചാണ് സദസ്സിൽ ഇരുന്ന് പ്രതിഷേധിച്ചത് എന്ന് കൗൺസിലർ സുനിത വേണു വ്യക്തമാക്കി . എന്നാൽ ഈ അപമാനിക്കലിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചടങ്ങ് ബഹിഷ്കരിച്ചു. അവഗണനയിൽ ബന്ധപ്പെട്ടവരെ പ്രതിഷേധം അറിയിക്കുമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി അറിയിക്കുകയും കൗൺസിലർമാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.