വയനാടും ചേലക്കരയും ഇന്ന് വീണ്ടും ബൂത്തിലേക്ക്. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. 16 സ്ഥാനാർത്ഥികളാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ ജനവിധി തേടുന്നത്. ഏഴ് മണ്ഡലങ്ങളായി 16.71 ലക്ഷം വോട്ടർമാരാകും വിധിയെഴുതുക. വണ്ടൂർ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും അധികം വോട്ടർമാരുള്ളത്. 2.34 ലക്ഷം പേരാണ് ഇവിടെയുള്ളത്.
നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തില്‍ ആറ് പേരാണ് മത്സരരംഗത്തുള്ളത്. 2.13 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 180 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജമാക്കിയിട്ടുള്ളത്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.
ഝാർഖണ്ഡിലെ ആദ്യഘട്ട വോട്ടെടുപ്പും ഇന്ന് നടക്കും. 43 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്.മറ്റ് സംസ്ഥാനങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. അസം (5 മണ്ഡലങ്ങള്‍), ബിഹാർ (4), ഛത്തീസ്ഗഡ് (1), ഗുജറാത്ത് (1), കർണാടക (3), മധ്യപ്രദേശ് (2), മേഘാലയ (1), രാജസ്ഥാൻ (7), സിക്കിം (2), പശ്ചിമ ബംഗാള്‍ (6) എന്നിങ്ങനെയാണ് ഓരോ സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍.