എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യുവാവിന്‍റെ ഫോണ്‍ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി മുജീബ് റഹ്മാൻ ആണ് പെരുമ്ബാവൂർ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഒമ്ബതിന് ബംഗാള്‍ സ്വദേശിയായ തപസ് മണ്ഡല്‍ എന്നയാളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ശേഷം ഇയാള്‍ കടന്നു കളയുകയായിരുന്നു.
പോലീസ് പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെ ഇയാളെ ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ഇയാള്‍ സമാനമായ രീതിയില്‍ മോഷണം നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പെരുമ്ബാവൂർ പോലീസ് പറഞ്ഞു.