അധ്യാപക യോഗ്യത പരീക്ഷയുടെ (കെ-ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https://ktet.kerala.gov.in വെബ്പോർട്ടല്‍ വഴി നവംബർ 11 മുതല്‍ 20 വരെ അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാം.
ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം, ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങള്‍ എന്നിവ https:///ktet.kerala.gov.in, https://pareekshabhavan.kerala.gov.in വെബ്സൈറ്റുകളില്‍ ലഭിക്കും.