പന്തളം ഃ മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ”കേരള പ്പിറവി ചരിത്രവും സത്യവും ”എന്ന വിഷയത്തിൽ സെമിനാറും മാത്യഭാഷ ദിനാചരണവും നടത്തി .പന്തളം നഗരസഭ കൗൺസിലർ രത്നമണി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു .വായന ശാല പ്രസിഡണ്ട് ഡോഃ ടി വി മുരളീധരൻ പിള്ള അദ്ധ്യക്ഷനായിരുന്നു.
ലെെബ്രറി കൗൺസിൽ അടൂർ താലൂക്ക് കൗൺസിൽ അംഗം ടി എൻ കൃഷ്ണപിള്ള വിഷയം അവതരിപ്പിച്ചു .ലെെബ്രറി കൗൺസിൽ പന്തളം മേഖല കൺവീനർ കെ ഡി ശശിധരൻ ,വായന ശാല വെെസ് പ്രസിഡണ്ട് കെ എച്ച് ഷിജു ,ജോയിൻ സെക്രട്ടറി ജി ബാലസുബ്രമഹ്ണ്യം ,കെ ഡി വിശ്വഭരൻ ,കർത്തിക്ക് മധു എന്നിവർ സംസാരിച്ചു .