കൊച്ചി: തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് എംജി റോഡില്‍ ഇയ്യാട്ടുമുക്കിന് സമീപം യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് തീപിടിച്ച് കത്തിനശിച്ചത്. നഗരമധ്യത്തിലെ ഏറെ തിരക്കേറിയ പാതയില്‍ മുപ്പതോളം യാത്രക്കാരുമായി എറണാകുളത്ത് നിന്ന് തൊടുപുഴയിലേക്ക് പോയ ബസിനാണ് തീപിടിച്ചത്.
ഓട്ടത്തിനിടെ ഫയര്‍ അലാം ലഭിച്ചതിനാല്‍ ഡ്രൈവര്‍ റോഡരികത്തേക്ക് വാഹനം ഒതുക്കാന്‍ ശ്രമിക്കുന്നതിനിടെ ബസിന്റെ പിന്‍ഭാഗത്ത് തീ പടരുകയായിരുന്നു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ പിന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. ഗ്ലാസുകളും തകര്‍ന്നിട്ടുണ്ട്