ശബരിമല മേല്‍ശാന്തി ആരെന്ന് ഇന്നറിയാം; ഋഷികേശ് വര്‍മയും വൈഷ്ണവിയും നറുക്കെടുക്കും

ശബരിമല മേല്‍ശാന്തി ആരെന്ന് ഇന്നറിയാം; ഋഷികേശ് വര്‍മയും വൈഷ്ണവിയും നറുക്കെടുക്കും
alternatetext

സന്നിധാനം, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന്. ഇന്ന് രാവിലെ 7.30-ന് ഉഷപൂജയ്‌ക്ക് ശേഷമാകും നറുക്കെടുപ്പ് നടക്കുക. പന്തളം കൊട്ടാരത്തില്‍ നിന്നും വലിയതമ്ബുരാൻ നിർദ്ദേശിച്ച കുട്ടികളായ ഋഷികേശ് വർമയും വൈഷ്ണവിയുമാണ് മേല്‍ശാന്തിമാരെ നറുക്കിട്ടെടുക്കുന്നത്. ഋഷികേശ് വർമ ശബരിമല മേല്‍ശാന്തിയെയും വൈഷ്ണവി മാളികപ്പുറം മേല്‍ശാന്തിയെയും നറുക്കെടുക്കും. പന്തളം കൊട്ടാരം വലിയതമ്ബുരാന്റെയും വലിയ തമ്ബുരാട്ടിയുടെയും അനുഗ്രഹം വാങ്ങിയശേഷം തിരുവാഭരണമാളികയുടെ മുൻപില്‍ കെട്ടുനിറച്ചു.

വലിയ കോയിക്കല്‍ ക്ഷേത്ര ദർശനത്തിന് ശേഷം ഇന്നലെ പന്തളം കൊട്ടാരം നിർവാഹകസംഘം പ്രതിനിധികള്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം ഇരുവരും സന്നിധാനത്തേക്ക് പുറപ്പെട്ടു. കോയിപ്പുറം നെല്ലിക്കല്‍ കൊച്ചിടത്തില്‍ കോവിലകത്തില്‍ ഗിരീഷ് വിക്രമിന്റെയും പന്തളം നടുവിലെ മാളിക കൊട്ടാരത്തില്‍ പൂർണവർമയുടെയും മകനായ ഋഷികേശ് വർമ ദുബായിലെ പേള്‍ വിസ്ഡം സ്‌കൂള്‍ വിദ്യാർഥിയാണ്.

പന്തളം വടക്കേടത്ത് കൊട്ടാരത്തില്‍ മിഥുന്റെയും പ്രീജയുടെയും മകളാണ് വൈഷ്ണവി. തൃശ്ശൂർ മാള ഹോളി ഗ്രേസ് അക്കാദമിയിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ശബരിമല മേല്‍ശാന്തി പട്ടികയില്‍ 24 പേരും മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ 15 പേരുമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർ വൃശ്ചികം ഒന്ന് മുതല്‍ ഒരു വർഷ കാലത്തേക്ക് പൂജകള്‍ നടത്തും. മണ്ഡലകാല പൂജയ്‌ക്കായി നട തുറക്കുന്ന നവംബർ 15 ന് പുതിയ മേല്‍ശാന്തിമാർ ചുമതലയേല്‍ക്കും.

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നലെ വൈകിട്ട് അഞ്ചിന് തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെയും മകൻ ബ്രഹമ്ദത്തന്റെയും സാന്നിധ്യത്തില്‍‌ മേല്‍ശാന്തി വിഎൻ മഹേഷ് നമ്ബൂതിരി നടതുറന്ന് ദീപം തെളിച്ചു. തുലാമാസ പൂജകള്‍ പൂർത്തിയാക്കി 21-ന് രാത്രി 10-ന് നട അടയ്‌ക്കും. ചിത്തിര ആട്ട വിശേഷത്തിനായി 30-ന് വൈകുന്നേരം അഞ്ചിന് നടതുറക്കും. 31-നാണ് ആട്ടച്ചിത്തിര