കോതമംഗലം: സർവ്വമത തീർത്ഥാടന കേന്ദ്രമെന്ന് പ്രശസ്തമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ പെരുന്നാളിന് കൊടിയേറി. വിശ്വാസികളുടെ മഹോത്സവമായ ചരിത്രാനുബന്ധിയായ കന്നി 20 പെരുന്നാളാണ് ഇനിയുള്ള പത്തുദിനങ്ങൾ. ചക്കാലക്കുടി ചാപ്പലിൽ നിന്നും ആഘോഷമായെത്തിയ വിശ്വാസികൾക്കു മുന്നിൽ ഏലിയാസ് മോർ യൂലിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ മാർതോമ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ യൽദോ മാർ ബസേലിയോസ് ബാവായുടെ 339-ാം ഓർമ്മപ്പെരുന്നാളിന്റെ കൊടിയുയർത്തി.
2024-09-26