ന്യൂുഡല്‍ഹി : [ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ് ആം ആദ്മി പാർട്ടി നേതാവ് അതിഷി. ആം ആദ്മി പാർട്ടി കണ്‍വീനറും ഡല്‍ഹി മുൻമുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനൊപ്പമാണ് അതിഷി സത്യപ്രതി്ജഞയ്ക്കെത്തിയത്.
അതിഷിക്കൊപ്പം അഞ്ച് എം.എല്‍.എമാരും സത്യപ്രതിജ്ഞ ചെയ്തു. കൈലാഷ് ഗെലോട്ട്, ഗോപാല്‍ റായ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്ലാവത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച പുറത്തിറങ്ങിയതിന് പിന്നാലെയാണ് കെജ്രിവാള് രാജി പ്രഖ്യാപിച്ചത്.
പിന്നാലെ പാർട്ടി രാഷ്ട്രീയ കാര്യ സമിതിയില്‍ കെജ്രിവാള് അതിഷിയുടെ പേര് നിർദ്ദേശിച്ചു. മുതിർന്ന നേതാവ് മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവർ പിന്തുണച്ചു. തുടർന്ന് തൊട്ടടുത്ത ദിവസം അതിഷിയെ ഡല്‍ഹി മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.
സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന വനിതയാണ് അതിഷി. കൂടാതെ ഡല്‍ഹിയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന നേട്ടവും അതിഷിക്ക് സ്വന്തമായി. അതിഷിക്ക് 15 പ്രധാന വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തങ്ങള്‍ക്കു പുറമേ ധനകാര്യം, റവന്യൂ, പൊതുമരാമത്ത്, വിദ്യാഭ്യാസം, വൈദ്യുതി ഉള്‍പ്പടെയുള്ള പ്രധാന വകുപ്പുകളുടെ ചുമതലയും അതിഷിക്കാണ്. കെജ്രിവാള് മന്ത്രിസഭയില്‍ 13 പ്രധാന വകുപ്പുകള്‍ അതിഷി കൈകാര്യം ചെയ്തിരുന്നു.