ബംഗളൂരുവില്‍ മെഡിക്കല്‍ കോളജില്‍ തീപിടിത്തം; ഐസിയുവില്‍ മലയാളി വെന്തുമരിച്ചു

ബംഗളൂരുവില്‍ മെഡിക്കല്‍ കോളജില്‍ തീപിടിത്തം; ഐസിയുവില്‍ മലയാളി വെന്തുമരിച്ചു
alternatetext

ബംഗളൂരു: ബംഗളൂരുവില്‍ സ്വകാര്യ മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ മലയാളി മരിച്ചു. പുനലൂര്‍ സ്വദേശി സുജയ് സുജാതന്‍(36) ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ച്‌ ഐസിയുവില്‍ ചികിത്സയിലായിരുന്നു. ബംഗളൂരു മത്തിക്കരയിലെ എംഎസ് രാമയ്യ മെഡിക്കല്‍ കോളജില്‍ ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. കഴിഞ്ഞ രണ്ടാഴ്ചയായി സുജയ് ഇവിടെ ചികിത്സയിലായിരുന്നു. സുജയിനെ രക്ഷപ്പെടുത്തുന്നതില്‍ ആശുപത്രിക്ക് വീഴ്ചയുണ്ടായെന്ന് ബന്ധുക്കള്‍ ആരോപിച്ചു.