കോതമംഗലം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന ആവശ്യവുമായി കോതമംഗലം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ – തീപ്പന്തറാലി സംഘടിപ്പിച്ചു. മാഫിയക്കാരുടെ സംരക്ഷണം, ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വല്‍ക്കണം, ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാരെ സംരക്ഷിക്കുക, വിലക്കയറ്റം നിയന്ത്രിക്കുന്നതിലെ പരാജയം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധക്കാരുടെ സമരം. മണ്ഡലം പ്രസിഡന്റ് പി..ആർ.അജിയുടെ അധ്യക്ഷതയിൽ കെപിസിസി മെമ്പർ എ.ജി.ജോർജ് ഉദ്ഘാടനം ചെയ്ത പ്രതിഷേധ യോഗത്തിൽ ഷമീർ പനക്കൽ, സിജു എബ്രഹാം, അനൂപ് ഇട്ടൻ, എൽദോസ് കീച്ചേരി, അനൂപ് ജോർജ്, നോബിൾ ജോസഫ്, നവാസ് പിഎം, നജീബ്, സി.വി.ജോസ്, ബിനീഷ് സെബാസ്റ്റ്യൻ, അലിക്കുഞ്ഞു, റഫീഖ് മുഹമ്മദ്, നന്ദഗോപൻ, പി.സി.ജോർജ്, പി.ടി.പ്രസാദ്, ഹരീഷ്, കെ.ഇ.മീരാൻ, ബേസിൽ, ഷിഹാബ്.പി.സ്, ഹരി വിജയൻ നായർ, മുഹമ്മദ്, തങ്കപ്പൻ. സുഭാഷ് തുങ്ങിയർ പങ്കെടുത്തു.
2024-09-11