എസ്ബിഐയുടെ ആശാ സ്കോളർഷിപ്പ് പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം . ആറാം ക്ലാസ് മുതല്‍ ബിരുദാന്തര ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികള്‍ക്ക് അപേക്ഷിക്കാം.
ഒക്ടോബർ ഒന്ന് വരെ അപേക്ഷിക്കാം. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാർത്ഥികള്‍ക്ക് സഹായമേകാൻ ലക്ഷ്യമിട്ടുള്ളതാണ് ആശാ പ്രോഗ്രാം. പ്രതിവർഷം 15,000 മുതല്‍ 20 ലക്ഷം രൂപ വരെ സ്കോളർഷിപ്പായി ലഭിക്കും.
വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി സ്റ്റഡി എബോർഡ് കാറ്റഗറി, ഐഐടികളിലും ഐഐഎമ്മിലും പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ആനുകൂല്യം ലഭിക്കും. ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോർപ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയായ എസ്ബിഐ ഫൗണ്ടേഷനാണ് സ്‌കോളർഷിപ്പിന് പിന്നില്‍. 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് എസ്ബിഐ ഫൗണ്ടേഷന്റെ പ്രവർത്തനം. 2022-ലാണ് പ്രവർത്തനം ആരംഭിച്ചത്.