കോതമംഗലം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ച വേളയിൽ കോതമംഗലത്തിന് അഭിമാനമായി മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിന് കുത്തുകുഴി സ്വദേശിയായ ആദർശ് സുകുമാരൻ അർഹനായി. മമ്മൂട്ടി നായകനായ കാതൽ സിനിമയുടെ കഥയാണ് ആദർശിനെ പുരസ്ക്കാര നേട്ടത്തിൽ എത്തിച്ചത്.
കഥയും, തിരക്കഥയും ഉൾപ്പെടെ നിരവധി സിനിമകളുടെ ഭാഗഭാക്കായ ആദർശ് അഭിനേതാവ് കൂടിയാണ്. സാംസ്ക്കാരിക മന്ത്രി സജി ചെറിയാന്റെ അവാർഡുപ്രഖ്യാപനം കോതമംഗലത്തിന്റെ തിളക്കം കൂട്ടിയിരിക്കുകയാണ്.