മൂന്ന് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് അവധി; രണ്ട് ജില്ലകളില്‍ ഭാഗിക അവധി

മൂന്ന് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് അവധി; രണ്ട് ജില്ലകളില്‍ ഭാഗിക അവധി
alternatetext

സംസ്ഥാനത്ത് മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കാസർകോട്, ജില്ലയില്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് സ്കൂളുകള്‍ക്ക് അവധി. കണ്ണൂർ ജില്ലയില്‍ അങ്കണവാടികള്‍, ഐസിഎസ്‌ഇ, സിബിഎസ്‌ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

കാസർകോട് അതിശക്തമായ മഴയില്‍ വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിലും, കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാല്‍ അതി തീവ്രമഴയ്ക്കുള്ള റെഡ് അലർട്ട് ആയതിനാലും മുൻകരുതല്‍ എന്ന നിലയില്‍ ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ജില്ല കലക്ടർ കെ. ഇൻപശേഖർ അവധി പ്രഖ്യാപിച്ചു.

വയനാട് ജില്ലയില്‍ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്‌സി പരീക്ഷകള്‍ക്കും അവധി ബാധകമാവില്ല. മോഡല്‍ റസിഡൻഷ്യല്‍, നവോദയ വിദ്യാലയങ്ങള്‍ എന്നിവയ്ക്കും അവധിയില്ല. അതേസമയം അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധിയാണ്. പാലക്കാട് പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍, കിന്റർഗാർട്ടൻ, മദ്രസ, ട്യൂഷൻ സെന്റർ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി.

കോഴിക്കോട് ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷനല്‍ ഹയർ സെക്കൻഡറി ഉള്‍പ്പെടുള്ള സ്കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. മലപ്പുറം ജില്ലയിലെ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടർ വി.ആർ.വിനോദ് ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷൻ സെൻ്ററുകള്‍ എന്നിവക്കെല്ലാം അവധി ബാധകമാണ്.