കളിവള്ളം തുഴയുന്ന നീലപ്പൊന്മാൻ; നെഹ്റുട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

കളിവള്ളം തുഴയുന്ന നീലപ്പൊന്മാൻ; നെഹ്റുട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു
alternatetext

ആലപ്പുഴ: നെഹ്റുട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു. കളിവള്ളം തുഴയുന്ന നീലപ്പൊന്മാനാണ് 70-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം.

ഓഗസ്റ്റ് 10നാണ് ഇത്തവണത്തെ ജലമേള. പത്തനംതിട്ട റാന്നി സ്വദേശി കെ.വി.ബിജിമോളാണ് ഭാഗ്യചിഹ്നം തയാറാക്കിയത്. നെഹ്റുട്രോഫി ഭാഗ്യചിഹ്ന മത്സര വിജയി ഒരു വനിതയാകുന്നത് ആദ്യമായാണ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന 212 എന്‍ട്രികളില്‍ നിന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. മാവേലിക്കര രാജാരവിവര്‍മ്മ കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് അധ്യാപകരായ വി.ജെ.റോബര്‍ട്ട്, വി.ഡി.ബിനോയ്, ആര്‍ട്ടിസ്റ്റ് വിമല്‍ റോയ് എന്നിവര്‍ അടങ്ങുന്ന പാനലാണ് ഭാഗ്യചിഹ്നം തെരഞ്ഞെടുത്തത്.