പാലക്കാട്: ചെർപ്പുളശ്ശേരിയില്‍ പശു ഫാമിലെ ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു. ബംഗാള്‍ സ്വദേശി ബസുദേവിന്റെ ഭാര്യ ഷൈമിലി (30), മകൻ സമീറാം (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്.
വെള്ളിനേഴിയിലെ നെല്ലിപ്റ്റക്കുന്ന് പ്രദേശവാസിയായ ചെട്ടിയാർ തൊടി രതീഷിന്റെ ഉടമസ്ഥതയിലുള്ള പശു ഫാമില്‍ ജോലി ചെയ്യുകയായിരുന്നു ഷമാലിയും കുടുംബവും. യുവതിയും കുഞ്ഞും പശുക്കള്‍ക്ക് പുല്ലരിഞ്ഞ ശേഷം ടാപ്പില്‍ നിന്നും കൈ കഴുകുമ്ബോള്‍ ജലസംഭരണി തകരുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഉച്ചക്ക് ഒരു മണിയോടെ ഫാം പരിസരത്തെത്തിയ നാട്ടുകാരാണ് ജലസംഭരണിയുടെ പരിസരത്ത് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒന്നര വർഷം മുമ്ബ് നിർമിച്ച ജലസംഭരണിയാണ് തകർന്നത്. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി