നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ മഹാരാഷ്ട്രയില്‍ രണ്ട് അധ്യാപകർ അറസ്റ്റിൽ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ മഹാരാഷ്ട്രയില്‍ രണ്ട് അധ്യാപകർ അറസ്റ്റിൽ
alternatetext

ഭോപാല്‍: നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ മഹാരാഷ്ട്രയില്‍ രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു. ലാത്തൂരിലെ സർക്കാർ സ്‌കൂള്‍ അധ്യാപകരായ സഞ്ജയ് തുക്കാറാം ജാദവ്, ജലീല്‍ ഉമർഖാൻ പത്താൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആണ് ഇവരെ ഇന്നലെ അറസ്റ്റ് ചെയ്തത്. അതിനിടെ, നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷണം ആരംഭിച്ചു.

മേയ് അഞ്ചിന് സംഘടിപ്പിച്ച നീറ്റ് യു.ജി പരീക്ഷയിലെ ക്രമക്കേട് അന്വേഷണം കഴിഞ്ഞ ദിവസമാണ് സിബിഐ ഏറ്റെടുത്തത്. വിദ്യാഭ്യാസ മന്ത്രാലയമാണ് അന്വേഷണ ചുമതല സിബിഐക്ക് വിട്ടത്. പരീക്ഷയുടെ വിശ്വാസ്യത നിലനിർത്തുകയും വിദ്യാർഥികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് സർക്കാരിൻറെ ചുമതലയാണെന്നും മന്ത്രാലയം അറിയിക്കുന്നു.

എൻ.ടി.എ ഡയറക്ടർ ജനറല്‍ സുബോദ് കുമാറിനെ നീക്കിയതിനു പിന്നാലെയാണ് സിബിഐക്ക് അന്വേഷണം കൈമാറിയിരിക്കുന്നത്. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എൻ.ടി.എയുടെ അധിക ചുമതല നല്‍കിയിട്ടുണ്ട്.