ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് ഉണ്ടാകില്ല

ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് ഉണ്ടാകില്ല
alternatetext

കണ്ണൂർ: ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് ഉണ്ടാകില്ല. ശിക്ഷാ ഇളവ് സംബന്ധിച്ച്‌ ജയില്‍ മേധാവി ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. ശിക്ഷാ ഇളവ് നല്‍കേണ്ടവരുടെ പുതുക്കിനല്‍കിയ ലിസ്റ്റില്‍ ടി.പി കേസ് പ്രതികളില്ലെന്നും ജയില്‍ മേധാവി വ്യക്തമാക്കി. സർക്കാരിന് ഈ പട്ടിക കൈമാറും. ജയില്‍ സൂപ്രണ്ട് തയ്യാറാക്കിയ ലിസ്റ്റില്‍ ടി.പി കേസ് പ്രതികള്‍ ഉള്‍പ്പെട്ടത് അബദ്ധവശാലാണെന്നും സൂപ്രണ്ടിന് പിഴവ് വന്നിട്ടുണ്ടെന്നും ജയില്‍ മേധാവി കൂട്ടിചേർത്തു. ഇക്കാര്യത്തില്‍ സൂപ്രണ്ടിനോട് വിശദീകരണം തേടിയെന്നും അദ്ദേഹം വ്യക്തമാക്കി.

ടി.പി ചന്ദ്രശേഖരൻ വധക്കേസ് കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതു സംബന്ധിച്ച്‌ കണ്ണൂർ സെൻട്രല്‍ ജയില്‍ സൂപ്രണ്ട് പൊലീസ് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് തേടിയത്. ടി.കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയില്‍ ഇളവ് നല്‍കാനായിരുന്നു നീക്കം. തുടർച്ചയായി 20 വർഷം ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി വിധിച്ചവരാണ് ഈ മൂന്ന് പ്രതികളും