കോഴിക്കോട്: തൃശ്ശൂരിൽ സുരേഷ്ഗോപിയുടെ നേതൃത്വത്തിൽ ബിജെപി നേടിയ വിജയത്തിൽ ദേഷ്യമടങ്ങാതെ കേരളാ മുഖ്യമന്ത്രി. കോഴിക്കോട് നടക്കുന്ന എന്‍ജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് ക്രൈസ്തവ സഭാ നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി തന്റെ അമർഷം പ്രകടിപ്പിച്ചത്.
ബിജെപിയുമായി ചില വിഭാഗം നേതാക്കൾ ധാരണ ഉണ്ടാക്കിയിരുന്നുവെന്നും, മാത്രമല്ല രാജ്യത്ത് അക്രമങ്ങൾക്ക് നേതൃത്വം നൽകിയവരെ പിന്തുണച്ചത് ശരിയായോ എന്ന് ഇനിയെങ്കിലും ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാല് വോട്ടിനു വേണ്ടി ആരുമായും കൂട്ടുകൂടുന്നവരാണ് മുസ്ലിം ലീഗെന്നും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. കൂടാതെ ഇത്രയധികം സീറ്റുകൾ നേടിയെടുത്ത യുഡിഎഫിൻ്റെ വിജയത്തിൽ അഭിമാനിക്കാൻ പ്രത്യേകമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.