നീറ്റ് പരീക്ഷ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ അറസ്റ്റില്‍.

നീറ്റ് പരീക്ഷ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ അറസ്റ്റില്‍.
alternatetext

ബീഹാറിലെ നീറ്റ് പരീക്ഷ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ അറസ്റ്റില്‍. ലക്ഷങ്ങള്‍ നല്‍കിയെന്നും ചോദ്യ പേപ്പര്‍ തലേന്ന് കിട്ടിയെന്നും അന്വേഷണ സംഘത്തിന് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി.

അതേസമയം കേസില്‍ എന്‍ ടി എ യ്ക്ക് സുപ്രീം കോടതി വീണ്ടും നോട്ടീസ് അയച്ചു.നീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ബീഹാറില്‍ 4 വിദ്യാര്‍ത്ഥികള്‍ കൂടി അറസ്റ്റിലായി.

ക്രമക്കേടുമായി ബന്ധപെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അടക്കം ഇതുവരെ 13 പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ കുറ്റം സമ്മതിച്ചതായി സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം വ്യക്തമാക്കി.

ലക്ഷങ്ങള്‍ നല്‍കിയെന്നും ചോദ്യ പേപ്പര്‍ തലേന്ന് കിട്ടിയെന്നുമാണ് വിദ്യാര്‍ത്ഥികള്‍ അന്വേഷണ സംഘത്തോട് വെളിപെടുത്തിയത്. ധാനാപൂര്‍ മുന്‍സിപ്പാലിറ്റിയിലെ മുന്‍ എന്‍ജിനീയാറായ സിക്കന്ദര്‍ യാദവേന്ദുവാണ് മുഖ്യ സൂത്രധാരന്‍.

ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും 30 ലക്ഷം രൂപ വാങ്ങി പരീക്ഷയുടെ തലേ ദിവസം ചോദ്യ പേപ്പര്‍ ചോര്‍ത്തി നല്‍കുകയായിരുന്നു. അതിനിടെ നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന എന്‍ ടി എ യുടെ ആവശ്യത്തില്‍ കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.