കൊല്ലം പുനലൂരില്‍ ഇടിമിന്നലേറ്റ് രണ്ട് സ്ത്രീകള്‍ മരിച്ചു

കൊല്ലം പുനലൂരില്‍ ഇടിമിന്നലേറ്റ് രണ്ട് സ്ത്രീകള്‍ മരിച്ചു
alternatetext

കൊല്ലം: പുനലൂര്‍ മണിയാറില്‍ ഇടിമിന്നലേറ്റ് രണ്ട് സ്ത്രീകള്‍ മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ ജോലിചെയ്യുന്നതിനിടെയാണ് ഇരുവർക്കും മിന്നലേറ്റത്. ചൊവ്വാഴ്ച രാവിലെ പത്തുമണിക്കാണ് സംഭവം. രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ തോതില്‍ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. പരിക്കേറ്റ ഉടൻതന്നെ ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ് മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.