തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാരുടെ ശമ്ബളം വൈകുന്നതില്‍ പ്രതിഷേധം. സംസ്ഥാനത്താകെ പ്രതിഷേധം വ്യാപിപ്പിച്ചിരിക്കുകയാണ്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ട്രിപ്പെടുക്കാതെ നിസ്സഹകരണ സമരത്തിലാണ്. രോഗികള്‍ അടക്കമുള്ളവരാണ് ഇതിലൂടെ വലഞ്ഞിരിക്കുന്നത്. മേയ് മാസത്തെ ശമ്ബളം പന്ത്രണ്ടാം തിയതിയായിട്ടും കിട്ടാത്തതിനെ തുടര്‍ന്നാണ് സിഐടിയുവിന്‍രെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.
ബുധനാഴ്ച്ചയോടെയാണ് സമരം തുടങ്ങിയത്. ഈ സമരം ശമ്ബളം ലഭിക്കുന്നത് വരെ തുടരുമെന്നും ജീവനക്കാര്‍ അറിയിച്ചു. അതേസമയം ആശുപത്രികളില്‍ ആംബുലന്‍സ് സര്‍വീസ് നിലച്ചതോടെ പ്രതിസന്ധിയിലാണ്. രോഗികള്‍ അടക്കം നേരിടുന്ന പ്രധാന പ്രശ്നം വിദഗ്ധ ചികിത്സയ്ക്കായി ഒരാശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ മാറ്റാനാവാത്ത സാഹചര്യമാണ്. ഇത്തരം സേവനങ്ങള്‍ക്കായി 108 ആംബുലന്‍സാണ് ഉപയോഗിക്കുന്നത്. ഇത് രോഗികളെയും ആശുപത്രി സേവനങ്ങളെയും കാര്യമായി ബാധിക്കുന്നുണ്ട്.
പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കുന്നത്. അന്‍പത് കോടിയിലേറെ രൂപ സര്‍ക്കാരില്‍ നിന്ന് കുടിശ്ശികയുണ്ടെന്ന് കാണിച്ചാണ് ശമ്ബളം തടഞ്ഞുവെച്ചിരിക്കുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ഇതിലൂടെ ജീവനക്കാരെ സര്‍ക്കാരിനെതിരെ തിരിക്കുന്ന നിലപാടാണ് സ്വകാര്യ കമ്ബനിയുടേതെന്ന് സിഐടിയു ആരോപിക്കുന്നു. കമ്ബനിയുമായുള്ള ശമ്ബള കാര്യത്തില്‍ മുന്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇതുപ്രകാരം എല്ലാ മാസവും ഏഴിന് മുമ്ബ് ശമ്ബളം നല്‍കണം.
അതേസമയം മെയ് മാസത്തിലെ ശമ്ബളം മുന്നറിയിപ്പില്ലാതെയാണ് വൈകിപ്പിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു. സ്കൂള്‍ അധ്യയന വര്‍ഷം ഉള്‍പ്പെടെ ആരംഭിച്ചതിനാല്‍ ശമ്ബളം വൈകുന്നത് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും യൂനിയന്‍ ആരോപിച്ചു.