വേതനം വെട്ടിക്കുറച്ച് ഫ്ലിപ്കാർട്ട്, പണിമുടക്കി ഡെലിവറി ഏജന്റുമാരും.

വേതനം വെട്ടിക്കുറച്ച് ഫ്ലിപ്കാർട്ട്, പണിമുടക്കി ഡെലിവറി ഏജന്റുമാരും.
alternatetext

കൊച്ചി: നിലവിൽ നൽകി വന്നിരുന്ന വേതനം ഫ്ലിപ്കാർട്ട് കമ്പനി വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഡെലിവറി ഏജന്റുമാർ സംസ്ഥാന വ്യാപകമായി പണിമുടക്കി. ഒരു ഓർഡർ ഡെലിവറിക്ക് പതിനഞ്ചു രൂപ അമ്പതു പൈസ കൊടുത്തിരുന്ന കമ്പനി അത് പതിമൂന്ന് രൂപ അമ്പതു പൈസയാക്കി കുറച്ചു.

അഞ്ചാറു വർഷങ്ങൾക്കു മുമ്പ് 21രൂപ നൽകിയിരുന്ന കമ്പനി പലഘട്ടങ്ങളിലായി നിരക്ക് കുറയ്ക്കുകയായിരുന്നു. പെട്രോൾ വിലവർദ്ധനവും, കൂടിയ ജീവിതച്ചെലവും മൂലമുള്ള ദുരിത ജീവിതത്തിന്റെ ഇടയിലാണ് ഡെലിവറി ഏജന്റുമാർക്ക് കമ്പനിവക കനത്ത പ്രഹരം കിട്ടിയത്. ഏജന്റുമാർ പ്രതിഷേധസമരം നടത്തിയതോടെ കേരളത്തിൽ ഫ്ളിപ്കാര്‍ട്ട് ഓർഡറുകളുടെ വിതരണം വ്യാപകമായി തടസ്സപ്പെട്ടു.