മൂന്നാർ: മഴ ചെറുതായി മാറി വെയിലേറ്റു കിടക്കുന്ന മൂന്നാറിലെ റോഡിലൂടെ കാട്ടുകൊമ്പന്റെ വിനോദസഞ്ചാരം. മൂന്നാർ പെരിയകനാൽ ദേശീയപാതയിലാണ് വീണ്ടും വിനോദസഞ്ചാരികൾക്ക് ഭീഷണിയായി മൂന്നാർ പെരിയകനാലിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലാണ് വ്യാഴാഴ്ച ഉച്ചയോടെ കാട്ടാനയുടെ സാന്നിധ്യമുണ്ടായത്. ഏറെനേരം റോഡിൽ സഞ്ചരിച്ചും, നിലയുറപ്പിച്ചും നിന്ന കൊമ്പൻ ഈ മേഖലയിൽ എത്തിയ വിനോദസഞ്ചാരികളെ ആദ്യം ഭയപ്പെടുത്തിയെങ്കിലും അക്രമാസക്തമായി കാണാത്തത് ആശ്വാസമായി.
2024-05-24