കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ വെള്ളം കയറി

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ വെള്ളം കയറി
alternatetext

കോഴിക്കോട്/ തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ കനത്ത മഴ. നിർത്താതെ പെയ്ത മഴയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാർഡുകളില്‍ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്.

റൂമുകളില്‍ നിന്നും വെള്ളം പമ്ബ് ചെയ്ത് നീക്കുകയാണ്. രോഗികളെ മാറ്റേണ്ട സാഹചര്യമില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

കോഴിക്കോട് നാദാപുരം തൂണേരിയില്‍ കനത്ത മഴയില്‍ മതില്‍ തകർന്നു. തൂണേരി തണല്‍ മരം കേളോത്ത് മുക്ക് റോഡിലേക്ക് ചെങ്കല്‍ മതില്‍ തകർന്ന് വീണത്. പത്ത്മീറ്റർ പൊക്കത്തിലും അമ്ബതിലേറെ മീറ്റർ നീളത്തിലുമുള്ള മതില്‍ തകർന്ന് റോഡില്‍ പതിക്കുകയായിരുന്നു. ഈ സമയത്ത് റോഡില്‍ വാഹനങ്ങളില്ലാതെ പോയതിനാല്‍ അപകടം ഒഴിവായി.