വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ: വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ: വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
alternatetext

കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ഇടതു കൈയിലെ ആറാം വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തി‍യ സംഭവത്തില്‍ വകുപ്പുതല അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. തിങ്കളാഴ്ച മെഡിക്കല്‍ കോളജില്‍ എത്തിയ സംഘം ശസ്ത്രക്രിയ നടത്തിയ അസോസിയേറ്റ് പ്രഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണില്‍നിന്ന് മൊഴിയെടുത്തിരുന്നു.

വയനാട്, മഞ്ചേരി മെഡിക്കല്‍ കോളജുകളില്‍നിന്നുള്ള മൂന്നംഗ സംഘത്തെയാണ് സംഭവം അന്വേഷിക്കാൻ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ ചുമതലപ്പെടുത്തിയിരുന്നത്. മെഡിക്കല്‍ രേഖകളും സംഘം പരിശോധിച്ചു. കേസ് അന്വേഷിക്കുന്ന പൊലീസും തിങ്കളാഴ്ച ഡോ. ബിജോണ്‍ ജോണ്‍സണില്‍നിന്ന് മൊഴിയെടുത്തു.

ചികിത്സയില്‍ പങ്കാളികളായ നാലു നഴ്സുമാരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയതായി മെഡിക്കല്‍ കോളജ് അസി. കമീഷണർ പ്രേമചന്ദ്രൻ അറിയിച്ചു. അതേസമയം, കുട്ടിയുടെ മാതാപിതാക്കള്‍ തിങ്കളാഴ്ച വകുപ്പുതല അന്വേഷണ സമിതി മുമ്ബാകെ തെളിവെടുപ്പിന് ഹാജരായില്ല. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ചെറുവണ്ണൂർ സ്വദേശിയായ നാലുവയസ്സുകാരിക്ക് കൈവിരലിനു പകരം നാവിന് ശസ്ത്രക്രിയ നടത്തിയത്