കോതമംഗലം: കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കോതമംഗലം- അടിമാലി റൂട്ടിലാണ് യാത്രാതടസ്സം സൃഷ്ടിച്ച് കാട്ടാനകളുടെ സാന്നിധ്യം ഉണ്ടായത്. മൂന്നാർ മേഖലയിലേക്ക് പോകുന്ന വിനോദസഞ്ചാരികളുടെ അടക്കമുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന തിരക്കേറിയ സമയത്തായിരുന്നു കാട്ടാന നേര്യമംഗലം വനമേഖലയിലെ റോഡിൽ നിലയുറപ്പിച്ചത്.
ഉച്ചയോടെ റോഡിൽ നിലയുറപ്പിച്ച കാട്ടാനകൾ ആക്രമണ സ്വഭാവം കാണിച്ചില്ലെങ്കിലും ഏറെ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഇതേസമയം തന്നെ വാളറ വെള്ളച്ചാട്ടത്തിന് സമീപം ജനവാസ മേഖലയിലും കാട്ടുകൊമ്പന്റെ സാന്നിധ്യം ഉണ്ടായി. നേര്യമംഗലം മുതൽ റോഡരികിലും, ജനവാസ മേഖലകളിലും കാട്ടാനകളുടെ സാന്നിധ്യം ഇപ്പോൾ അപൂർവ്വമല്ലാതാവുകയാണ്.