ജിഷ വധക്കേസ് പ്രതി കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീലിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.

ജിഷ വധക്കേസ് പ്രതി കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീലിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.
alternatetext

കൊച്ചി: വിവാദമായ പെരുമ്പാവൂർ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതി അമിറുൾ ഇസ്ലാം തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീലിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. 2016ലാണ് പെരുമ്പാവൂരിലെ വീട്ടിൽ വച്ച് നിയമ വിദ്യാർത്ഥിനിയായ ജിഷയെ പ്രതി ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. തുടർന്ന് പോലീസിന്റെ അന്വേഷണത്തിലൂടെ പ്രതിയായ അമീറുൽ ഇസ്ലാമിനെ പിടികൂടുകയും കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. നിലവിൽ അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിക്കൊണ്ട് സർക്കാർ അപേക്ഷ നൽകിയിട്ടുണ്ട്. സർക്കാരിന്റെ അപേക്ഷയിലും, പ്രതിയുടെ അപ്പീലിലും തിങ്കളാഴ്ച ഉച്ചയോടെ ഹൈക്കോടതി വിധി പറയും