ദാമ്പത്യകലഹം; പൊതുസ്ഥലത്ത് വച്ച് ഭാര്യയെ കുത്തി കൊലപ്പെടുത്തി ഭർത്താവ്

ദാമ്പത്യകലഹം; പൊതുസ്ഥലത്ത് വച്ച് ഭാര്യയെ കുത്തി കൊലപ്പെടുത്തി ഭർത്താവ്
alternatetext

ചേര്‍ത്തല: ദാമ്പത്യ കാലത്തെ തുടർന്ന് ഭർത്താവ് പൊതുസ്ഥലത്ത് വച്ച് ഭാര്യയെ കുത്തി കൊലപ്പെടുത്തി. ചേര്‍ത്തല പൂച്ചാക്കൽ ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് ഭർത്താവിന്റെ ആക്രമണത്തിൽ മരണപ്പെട്ടത്. തിരുനല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായ അമ്പിളിക്കു നേരെ ശനിയാഴ്ച വൈകിട്ട്, പള്ളിച്ചന്തക്ക് സമീപം വെച്ചാണ് ആക്രമണം നടന്നത്. ഭർത്താവായ രാജേഷിന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ അമ്പിളിയെ ചേര്‍ത്തല കെ.വി.എം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണം നടത്തിയ ശേഷം ജലഗതാഗതവകുപ്പ് ജീവനക്കാരനായ രാജേഷ് സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.